പൈലറ്റ് ഡി.വി. സാഠെയെ അറിയാമെന്നതിൽ അഭിമാനം, നമ്മുടെ സംസാരങ്ങൾ എന്നുമോർക്കും;മനസ്സ് തുറന്ന് പൃഥ്വിരാജ്

കരിപ്പൂർ വിമാനാപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ആളുകൾ മരണമടയുകയും ചെയ്തു. അപകടത്തിൽ പെട്ട് മരിച്ച പൈലറ്റ് ഡി.വി. സാഠെയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ എന്ന് പൃഥ്വി ഓർത്തെടുക്കുന്നു. സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരൻ അദ്ദേഹത്തെ അനുസ്മരിച്ചത്.

പൃഥ്വിരാജ് സുകുമാരന്റെ കുറിപ്പ്:

“റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഠെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാർ”

പൈലറ്റിന്റെ മികവുകൊണ്ടാണ് ദുരന്തത്തിന്റെ തീവ്രത കുറഞ്ഞതെന്ന് വിദഗ്ധർ പറയുന്നു. സഹ പൈലറ്റ് ആയ അഖിലേഷ് കുമാറും ദുരന്തത്തിൽ മരണമടഞ്ഞു. റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വിശദീകരണം.