പെണ്ണും പെണ്ണും വിവാഹം കഴിക്കുന്ന ഈ ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കുട്ടികൾ ഉണ്ടാകാനും അവർക്ക് വഴിയുണ്ട്..!

A village where woman marries woman

ലെസ്ബിയൻ, ഗേ കമ്മ്യൂണിറ്റികളെല്ലാം വളരെയധികം സ്വാതന്ത്ര്യം നേടിയെടുത്ത സമയമാണിത്. എന്നാൽ പെണ്ണും പെണ്ണും വിവാഹം കഴിക്കുന്ന ഒരു ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു പെണ്ണിനെ മനസിലാക്കാന്‍ മറ്റൊരു പെണ്ണിനെ കഴിയു എന്ന് ഈ ഗ്രാമീണര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് സ്ത്രീകള്‍ ഒറ്റപ്പെടുമ്പോള്‍ അവര്‍ക്ക് പങ്കാളി ആയി സ്ത്രീകളെ തന്നെ നല്‍കാന്‍ ഇവര്‍ മനസ്‌ കാട്ടുന്നത്. ഒരു വിവാഹത്തില്‍ നിന്നും പങ്കാളികള്‍ പരസ്പരം പ്രതീക്ഷിക്കുന്നത് എല്ലാം ഈ വിവാഹത്തിലൂടെ അവര്‍ക്ക് ലഭിക്കും.ലൈഗിക ബന്ധം ഒഴികെ.

സ്വവർഗാനുരാഗം പ്രോത്സാഹിപ്പിക്കനോ ഈ വിവാഹത്തെ അനുകൂലിക്കാനോ അല്ല ഈ ഗ്രാമം മുന്‍ കൈ എടുത്തു കൊണ്ട് സ്ത്രീകളെ പരസ്പരം വിവാഹം കഴിപ്പിക്കുന്നത്. മറിച്ച് ഒരു സ്ത്രീ പോലും അനാഥ ആവരുത് എന്ന ഉദ്ദേശ്യം കൊണ്ട് തന്നെയാണ്. ടാന്‍സാനിയയിലെ ഗോത്ര വര്‍ഗത്തിന് ഇടയില്‍ ആണ് സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്ന രീതിയുള്ളത്. നിംബാ റോമു എന്നാണ് ഈ ആചാരത്തിന് പറയുന്നത്.ഇതിന്റെ അര്‍ഥം സ്ത്രീകളുടെ വീട് എന്നാണ്. ഗ്രാമത്തില്‍ ഉള്ള വിധവകള്‍ ആയ സ്ത്രീകളുടെ ജീവിതം സുരക്ഷിതം ആക്കുന്നതിനു വേണ്ടിയാണു ഗ്രാമം ഇത്തരം വിവാഹം നടത്തുന്നത്.