എല്ലാവരെയും സ്നേഹിക്കുകയും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ..? നെഞ്ചുനീറി സാഗർ സൂര്യ; കുറിപ്പ്

Actor Sagar Surya Pens down an emotional note on her mother's demise

മഴവില്‍ മനോരമയില്‍ ഏറെ ജനപ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് തട്ടീം മുട്ടിയും. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരാണ്. സീരിയലിലെ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗര്‍ സൂര്യയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. കെ പി എ സി ലളിത, മഞ്ജുപിള്ള, വീണ നായര്‍ തുടങ്ങിയവരും പരമ്പരയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ജോലിക്ക് പോകാന്‍ മടിയുള്ള ഭാര്യ വീട്ടില്‍ കഴിഞ്ഞു ഭക്ഷണം കഴിച്ച് വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആദി എന്ന കഥാപാത്രമായിരുന്നു സീരിയലിലെ ഹൈലൈറ്റായി നിന്നത്. ആദിയിലൂടെ നര്‍മ്മം കലര്‍ന്ന പല എപ്പിസോഡും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. താരത്തിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച ഭാഗ്യലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആയിരുന്നു. കഴിഞ്ഞ ദിവസം സാഗർ സൂര്യയുടെ അമ്മ മരിച്ചുവെന്ന വാർത്ത ആരാധകരും ഏറെ ഞെട്ടലോടെയാണ് കേട്ടത്. അമ്മയുടെ മരണത്തിന് 10 ദിവസങ്ങൾക്കിപ്പുറം കണ്ണീരണിയിക്കുന്ന ഒരു കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് സാഗർ സൂര്യ.

അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉൾകൊള്ളാൻ പറ്റുന്നില്ല മ്മാ. നമ്മൾ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും…. എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതൽ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ.. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താൻ പറ്റുന്നില്ല അമ്മേ.അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങൾക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ. അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആൾക്കാരുടെ മുന്നിൽ വച്ച് എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും.. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ.. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോവാണു.. ❤

View this post on Instagram

A post shared by Sagar Surya (@sagarsurya__) on

Source: ThePrimeTime