ആത്മവിശ്വാസവും ആനന്ദവും ഒപ്പം സുഖപ്രദവും; ബിക്കിനി ധരിച്ചുള്ള ഫോട്ടോസ് പങ്ക് വെച്ച് ശ്രുതി മേനോൻ

അവതാരകയായും മോഡലായും അഭിനേതാവായും വർഷങ്ങളായി മലയാളികൾക്ക് പരിചയമുള്ള ആളാണ് ശ്രുതി. ഷെയ്ന്‍ നിഗം നായകനായ ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെയും ശ്രുതി ഏവര്‍ക്കും പ്രിയങ്കരിയായി മാറി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രുതി ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മിനിസ്‌ക്രീനിലൂടെയാണ് ശ്രുതി സിനിമയില്‍ എത്തുന്നത്. മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്. സഹില്‍ ടിംപാടിയയാണ് ശ്രുതിയുടെ ജീവിതപങ്കാളി.

ഇൻസ്റ്റഗ്രാമിൽ ശ്രുതി മേനോൻ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിക്കിനി ധരിച്ചുള്ള ബോള്‍ഡ് ചിത്രങ്ങളാണ് ശ്രുതി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ആത്മവിശ്വാസവും ആനന്ദവും കിട്ടുന്നതോടൊപ്പം സുഖപ്രദവും എന്നാണ് നടി ഫോട്ടോസ് പങ്ക് വെച്ച് കുറിച്ചത്. നേരത്തെയും ശ്രുതിയുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടിയിരുന്നു.

ഒരു മാ​ഗസിന് വേണ്ടി ചെയ്ത താരത്തിന്റെ അർധന​ഗ്ന ഫോട്ടോഷൂട്ടുകൾ ചർച്ചയായിരുന്നു. അതിൽ എന്താണിത്ര അശ്ലീലം എന്നും തനിക്കതിൽ ‘വൾ​ഗറാ’യിട്ട് ഒന്നും തോന്നിയില്ലെന്നുമാണ് താരം വിവാദങ്ങളോട് പ്രതികരിച്ചത്.