വനിത ഫോട്ടോഷൂട്ടിന് വേണ്ടി കിടിലൻ മേക്കോവറിൽ ഐശ്വര്യ ലക്ഷ്മി;ചിത്രങ്ങൾ കാണാം

അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കി കൊണ്ട് ഏത് കഥാപാത്രത്തെയും തന്റെ ഉള്ളംകൈയിൽ ആക്കുന്ന ഭാഗ്യ നടി എന്ന പേര് ലഭിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ ഐശ്വര്യ ലക്ഷ്മി മലയാളം ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.

വിശാലിന്റെ നായികയായി ഇപ്പോൾ താരം തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വനിതാ മാഗസിന്റെ ഓണപ്പതിപ്പിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കിഷോർ രാധാകൃഷ്ണനാണ്. അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. നിമിഷ നേരം കൊണ്ടാണ് ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തത്.