അച്ചായത്തി സ്റ്റൈലിൽ സുന്ദരിയായി ബിഗ് ബോസ് താരം എലീന പടിക്കൽ;ചിത്രങ്ങൾ സൂപ്പർ ഹിറ്റ്

നിരവധി റിയാലിറ്റി ഷോകളിലും ചാനൽ അവതാരകയായി മലയാളികളുടെ മനം കവർന്ന താരമാണ് എലീന പടിക്കൽ. ബിഗ് ബോസ് സീസൺ ടു എന്ന പരിപാടിയിലൂടെയാണ് താരം ഏറെ ജനശ്രദ്ധ നേടിയെടുത്തത്. ലോക്ക് ഡൗൺ കാലം ആയതിനാൽ തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ലോക്ക് ഡൗൺ സീരീസ് എന്ന ടാഗോടെ തനി കോട്ടയംകാരി അച്ചായത്തി ലുക്കിൽ ചട്ടയും മുണ്ടുമുടുത്തുള്ള ഫോട്ടോഷൂട്ടാണ് എലീന പോസ്റ്റ് ചെയ്തിരിക്കുന്നത്.


നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ‘കോട്ടയംകാര് പണ്ടേ പോളിയല്ലേടാ ഊവ്വേ..’ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അരുൺ ഫോട്ടോഗ്രാഫ്സാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ബിഗ് ബോസ് താരവും അവതാരകയും നടിയുമായ ആര്യ ഫോട്ടോയുടെ താഴെ അമ്പോ എന്ന് കമന്റ് ഇട്ടിട്ടുണ്ട്.