പിറന്നാൾ ദിനത്തിൽ കേക്കിൽ തെളിയേണ്ട മെഴുക്‌തിരി തെളിഞ്ഞത് പിറന്നാൾ കാരിയുടെ ചിത്രത്തിന് മുന്നിൽ; നൊമ്പരമായി മെറിൻ

അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മെറിന്റെ ജന്മ ദിനം ആയിരുന്നു ഇന്നലെ, പിറന്നാൾ ദിനത്തിൽ മെറിന് വേണ്ടി കുർബാന ചൊല്ലാൻ മെറിന്റെ അച്ഛനും അമ്മയും ഇടവക ദേവാലയത്തിലെ തിരുഹൃദയ പള്ളിയിൽ ഏർപ്പാട് ചെയ്തിരുന്നു. പിറന്നാൾ ദിനത്തിൽ കേക്കിൽ തെളിയേണ്ട മെഴുക്തിരി തെളിഞ്ഞത് പിറന്നാൾ കാരിയുടെ ചിത്രത്തിന് മുന്നിൽ. 4 വര്ഷം മുൻപ് മെറിൻ മണവാട്ടിയായി ഊരാളിൽ വീടിന്റെ പടിയിറങ്ങിയതും ഇതേ വര്ഷം തന്നെ ആയിരുന്നു. അന്ന് സന്തോഷത്തോടെ ഇറങ്ങിപ്പോയ മെറിന്റെ മരണവാർത്തയാണ് കഴിഞ്ഞ ദിവസം വീട്ടുകാർ കേട്ടത്.

മെറിന്റെ വീട്ടിൽ സങ്കടത്തിൽ ആഴ്ന്നു മെറിന്റെ പിതാവും മതവും സഹോദരിയും കാത്തിരിക്കുകയാണ്. മകളെ അവസാനമായി ഒരുനോക്കാൻ കാണുവാൻ വിങ്ങലോടെ കതിർക്കുകയാണ് വീട്ടുകാരും നാട്ടുകാരും, ‘അമ്മ മരണപ്പെട്ടത് അറിയാത്ത മെറിന്റെ മകൾ നോറ വീട്ടിൽ ഓടിക്കളിക്കുകയാണ്, രണ്ടു വയസ്സാണ് നോറക്ക്.

അമേരിക്കയിൽ  നിന്നും മെറിന്റെ ശരീരം അടുത്ത് ആഴ്ച നാട്ടിലെത്തിക്കുവാൻ വേണ്ട എല്ലാവിധ നടപടികളും തുടങ്ങി കഴിഞ്ഞു. US ലെ മയാമി സ്പ്രിങ് ബ്രോവാദ് ഹെൽത്ത് ഹോസ്പിറ്റലിലെ നേഴ്സ് ആണ് മെറിൻ. മെറിന്റെ ശരീരം ഞായറാഴ്ച്ച വൈകിട്ടോടെ ബ്രോവാദ് ഹോസ്പിറ്റലിന് സമീപം പൊതുദർശനത്തിനു വെക്കും. ശേഷം നാട്ടിലെത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും.

മെറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്, ഫിലിപ്പിന്റെ കൈയിൽ നിന്നും കത്തിയും മാറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. ഹോസ്പിറ്റലിൽ നിന്നും ജോലി കഴിഞ്ഞ് വന്ന മെറിനെ ഭർത്താവ് കാർ പാർക്കിങ്ങിൽ വെച്ച് കുത്തുകയും ശേഷം കാറ് കയറ്റി കൊല്ലുകയും ആയിരുന്നു.പിന്നീട് ജീവനൊടുക്കാൻ ശ്രമിച്ച ഇയാളെ ഹോട്ടൽ മുറിയിൽ നിന്നും പിടികൂടുക ആയിരുന്നു.