ക്വാറന്റിനെ കഴിഞ്ഞു തിരികെ വന്ന ഭാര്യക്ക് സർപ്രൈസുമായി ഭർത്താവ്, അടിമുടി മാറി വീട്!

Anoop-house-makover

ക്വാറന്റൈനിൽ ഉള്ള ഭാര്യ തിരികെ വന്നപ്പോൾ പഴയ വീടിന്റെ സ്ഥാനത് പുത്തൻ ലുക്കിൽ തങ്ങളുടെ വീട്. ചക്ക അനൂപ് എന്നറിയപ്പെടുന്ന അനൂപ് ആണ് വിദേശത്ത് പഠനത്തിനായി പോയ ഭാര്യ തിരികെ വന്നപ്പോൾ ഇങ്ങനെ ഒരു കിടിലൻ സർപ്രൈസ് കൊടുത്തത്. ചെറുപ്പ കാലം മുതൽ അച്ഛനൊപ്പം ചക്ക സ്‌പോർട്ടിങ് നടത്തി വന്നതിനാലാണ് അനൂപ് സുഹൃത്തുക്കൾക്കിടയിൽ ചക്ക അനൂപ് ആയി മാറിയത്. പതിയെ പതിയെ ആ വിളിപ്പേര് നാട്ടുകാരിലേക്കും മാറുകയായിരുന്നു. ഇപ്പോൾ അനൂപിനെ ചക്ക അനൂപ് എന്ന് പറഞ്ഞാൽ മാത്രമേ നാട്ടുകാർ അറിയൂ.

Anoop's old house
Anoop’s old house

ഏറണാകുളം ജില്ലയിലെ മഞ്ഞപ്രയിൽ ആണ് അനൂപിന്റെ വീട്. വർഷങ്ങൾക്ക് മുൻപ് അച്ഛൻ പണിത വീടായിരുന്നു അനൂപിന്റേത്. ആ ഒരു സെന്റിമെൻസ് കാരണം അനൂപ് വീട് പുതുക്കി പണിയാതിരിക്കുകയായിരുന്നു. ഇടയ്ക്ക് വീടിന്റെ ഇന്റീരിയർ മാറ്റിയിരുന്നെങ്കിലും എക്സ്റ്റീരിയർ മാറ്റാനുള്ള പ്ലാനിൽ ഇരുന്നപ്പോഴാണ് കോറോണയും ലോക്ക്ഡൗണുമെല്ലാം വന്നത്. അതോടെ അനൂപിന്റെ പ്ലാനുകൾ എല്ലാം തകിടം മറിഞ്ഞു. വീടിന്റെ എക്സ്റ്റീരിയൻ മാറ്റുന്നതിന്റെ കുറിച്ച് സുഹൃത്തായ ഷിന്റോയുമായി നേരുത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു.

അപ്പോഴാണ് വിദേശത്തു പഠനത്തിന് പോയ ഭാര്യ ലിമ്മി കോറോണയെ തുടർന്ന് നാട്ടിലേക്ക് തിരികെ വരുന്നുവെന്നറിഞ്ഞത്. വീട്ടിൽ കുഞ്ഞും പ്രായമായവരും ഉള്ളത് കൊണ്ട് 14 ദിവസം ലിമ്മി പെയ്ഡ് ക്വാറന്റൈനിൽ ആയിരുന്നു കഴിഞ്ഞത്. അപ്പോഴാണ് അനൂപിന് തോന്നിയത് ക്വാറന്റൈനെ പൂർത്തിയാക്കി ലിമ്മി വരുമ്പോൾ ഭാര്യക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്നു. അങ്ങനെ 14 ദിവസത്തിനുള്ളിൽ തന്റെ പഴയ വീടിന്റെ മുഖം മാറ്റി പുതിയതാക്കി. ഷിന്റൊയുടെ സഹായത്തോടെ അടിപൊളി മേക്കോവർ തന്നെ വീടിനു നല്കാൻ അനൂപിന് കഴിഞ്ഞു.

Source: TV0