രണ്ടിൽ നിന്നും മൂന്നിലേക്ക് !! അനുഷ്‌ക ഗർഭിണിയായ വിവരം സോഷ്യൽമീഡിയയിൽ കൂടി പുറത്ത് വിട്ട് വിരാട് കോഹ്ലി

രണ്ടിൽ നിന്നും മൂന്നിലേക്ക് !! അനുഷ്‌ക ഗർഭിണിയായ വിവരം സോഷ്യൽമീഡിയയിൽ കൂടി പുറത്ത് വിട്ട് വിരാട് കോഹ്ലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള വിവാഹം എന്ന് നടക്കുമെന്നതിനെക്കുറിച്ച് ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ഒടുവില്‍ 2017ല്‍ ഇരുവരും വിവാഹിതരായി. . സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി 42 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സെലിബ്രിറ്റി വിവാഹമായി നടത്താന്‍ ഇരുവർക്ക് രണ്ടുപേര്‍ക്കും താല്‍പര്യമില്ലായിരുന്നു. 2017 ഡിസംബര്‍ 11നായിരുന്നു അനുഷ്കയും കോലിയും തമ്മിലുള്ള വിവാഹം.

ഇപ്പോൾ താൻ ഗർഭിണിയാണെന്ന് പുറം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഞങ്ങൾ ഇനി രണ്ടല്ല, മൂന്നാണ് എന്ന ക്യാപ്‌ഷനോട് കൂടിയാണ് താൻ ഗർഭിണിയായ വിവരം അനുഷ്‌ക പങ്കുവെച്ചത്. വിരാട് കോഹ്‌ലിയോടൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കോഹ്‌ലിയുടെ ഇതേ ചിത്രവും ഇതേ ക്യാപ്‌ഷനും തന്നെ പങ്കു വെച്ചിട്ടുണ്ട്. എന്തായലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ വാർത്ത.