കോവിഡ് ഭീഷണി: ഏഷ്യ കപ്പ് മാറ്റിവെച്ചു

ഈ വര്‍ഷം സെപ്തംമ്ബറില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിനൊടുവിലാണ് ഈ തീരുമാനം. 6 ടീമുകളെ ഉള്‍പ്പെടുത്തി അടുത്തവര്‍ഷം ശ്രീലങ്കയില്‍ നടത്താനാണ് തീരുമാനം.
” തുടക്കം മുതല്‍ നിശ്ചയിച്ച തീയതിയില്‍ നടത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ യാത്ര വിലക്കും, രാജ്യങ്ങളിലെ ക്വാറന്‍റൈന്‍ നിയമങ്ങളും ഏഷ്യാ കപ്പ് നടത്തുന്നതിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി ” ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പറഞ്ഞു. എല്ലാറ്റിനും ഉപരിയായി, പങ്കെടുക്കുന്ന കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, പങ്കാളികള്‍, ആരാധകര്‍, കാണികള്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച സാധ്യതകള്‍ പരിഗണിച്ചാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഈ തീരുമാനം.