പദ്മയ്ക്ക് കൂട്ടായി കുഞ്ഞുവാവ എത്തി,സന്തോഷവാർത്ത പങ്കുവച്ച് അശ്വതി ശ്രീകാന്ത്

മലയാളികളുടെ പ്രിയ അവതാരികയും നടിയുമായ അശ്വതി ശ്രീകാന്തിന് പെൻകുഞ്ഞു പിറന്നു.അമ്മയായ വിവരം അശ്വതി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. ‘Yes, SHE is here. അമ്മയ്ക്കും കുഞ്ഞിനും സുഖം…അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം.
Thank you all for the warm wishes, love, prayers and support…!!’ എന്നാണ് മകളുടെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം അശ്വതി കുറിച്ചത്.

കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് അശ്വതി കുഞ്ഞിന് ജന്മം നൽകിയത്. മൂത്തമകൾ പത്മയ്ക്കു കൂട്ടായി കുഞ്ഞനുജത്തിയാണ് പിറന്നിരിക്കുന്നത്.
ഏറെ നാളായി തന്റെ രണ്ടാമത്തെ കൺമണിക്കായുളള കാത്തിരിപ്പിലായിരുന്നു അശ്വതിയും കുടുംബവും.
ഗർഭിണിയായിരിക്കെ ഏറ്റവും ഒടുവിൽ നടന്ന ആഘോഷം അശ്വതിയുടെ ഒൻപതാം വിവാഹ വാർഷികത്തിന്റേതാണ്.

ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്.നിരവധി ആളുകളാണ് അശ്വതിയ്ക്ക് ആശംസകൾ നൽകിയത്