എലിസബത്തിന് വിവാഹസമ്മാനമായി ഔഡി കാര്‍ നല്‍കി ബാല;വൈറലായി ദൃശ്യങ്ങൾ

മലയാളികളുടെ പ്രിയ നടന്‍ ബാലയുടെയും ഡോക്ടര്‍ എലിസബത്തിന്റെയും വിവാഹ റിസപ്ഷന്‍ കൊച്ചിയിൽ ഇന്ന് നടന്നു. ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഡോക്ടറായ എലിസബത്ത് കുന്ദംകുളം ചെറുവത്തൂര്‍ ഹൗസില്‍ പ്രൊഫ. ഉദയന്റെയും പ്രൊഫ. ഈസ്തര്‍ മണിയുടെയും ഇളയമകളാണ്.

റിസപ്ഷനു ശേഷം ബാല തന്റെ പ്രിയതമയ്ക്ക് ഒരു സര്‍പ്രൈസ് കൊടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഔഡിയുടെ ഒരു പ്രീമിയം എക്‌സ്യു വി ലക്ഷ്വറി കാര്‍ ആണ് എലിസബത്തിനായി ബാല കരുതി വെച്ചിരുന്നത്. വീഡിയോ ഇതിനോടകം തന്റെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.ഇത് ബാലയുടെ രണ്ടാം വിവാഹമാണ് .ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു .2019 ലാണ് ബാല ഗായികയായ അമൃത സുരേഷുമായി വിവാഹ മോചനം നേടുന്നത്


https://www.facebook.com/watch/?v=891112868176192