ബുണ്ടസ് ലീഗ്‌ കരസ്ഥമാക്കിയതിന് പിന്നാലെ ജർമൻ കപ്പും സ്വന്തമാക്കി ബയേൺ മ്യൂണിക്

Bayern Munich lifts the German Cup for the 20th time

ബുണ്ടസാ ലീഗ് കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ ബയേണ്‍ മ്യൂണിക്കിന് ജര്‍മ്മന്‍ കപ്പും സ്വന്തം. 4-2ന് ഫൈനലില്‍ ബയേണ്‍ ലെവര്‍കൂസിനെ തോല്‍പ്പിച്ചാണ് ജര്‍മ്മന്‍ കപ്പില്‍ ബയേണ്‍ മുത്തമിട്ടത്. സീസണില്‍ ടോപ് സ്‌കോററായ ലെവന്‍ഡോസ്‌കി ഇന്ന് ഇരട്ട ഗോള്‍ നേടി. ഇതോടെ സീസണില്‍ താരം നേടിയ ഗോളുകളുടെ എണ്ണം 50 ആയി. 44 മല്‍സരങ്ങളില്‍ നിന്നാണ് ലെവന്‍ഡോസ്‌കിയുടെ നേട്ടം. ആല്‍ബാ, ഗാന്‍ബറി എന്നിവരാണ് ബയേണിന്റെ മറ്റ് സ്‌കോറര്‍മാര്‍. ബയേണിന്റെ 20ാം ജര്‍മ്മന്‍ കപ്പാണിത്. ബയേണിന്റെ തുടര്‍ച്ചയായ 26ാം ജയം കൂടിയാണിത്.