ഇന്ത്യയിലെ മികച്ച 5 ഫീച്ചർ ഫോണുകൾ ഇവയാണ്..!

Best Feature phones in India

സ്മാർട്ട് ഫോണുകൾ വാഴുന്ന ഈ കാലത്തും ഫീച്ചർ ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ലളിതമായ ഉപയോഗങ്ങൾക്ക് ഇത്തരം ഫോണുകളാണ് എളുപ്പം എന്നത് തന്നെയാണ് ഈ ഫോണുകളെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടവയാക്കുന്നത്. അത്തരത്തിൽ ഇന്ത്യയിൽ ലഭ്യമായ 5 മികച്ച ഫീച്ചർ ഫോണുകൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.

നോക്കിയ 5310

2.4 ഇഞ്ച് QVGA സ്‌ക്രീനോട് കൂടിയ നോക്കിയ 5310 ഒരു ഡ്യുവൽ സിം ഫോണാണ്. 16 എംബി ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ 1200maH ഉള്ള ബാറ്ററിയാണ്. ആ ഒരു ബാറ്ററി പവറിൽ ഏഴര മണിക്കൂർ ടോക്ക് ടൈമും 22 ദിവസത്തോളം സ്റ്റാൻഡ്ബൈ ടൈമും കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റിലയൻസ് ജിയോ ഫോൺ 2

2000maH ബാറ്ററിയുള്ള റിലയൻസ് ജിയോ ഫോൺ 2 KaiOS-ലാണ് പ്രവർത്തിക്കുന്നത്. വാട്ട്സാപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഗൂഗിൾ മാപ്പ് സംവിധാനങ്ങളും ഈ ഫോണിൽ ലഭ്യമാണ്. ഹൊറിസോണ്ടൽ വ്യൂവിങ് എക്സ്‌പീരിയൻസും QWERTY കീപാഡുമാണ് ഈ ഫോണിന്റെ സവിശേഷതകൾ.

റിലയൻസ് ജിയോ ഫോൺ

1999 രൂപക്ക് ലഭ്യമാകുന്ന റിലയൻസ് ജിയോഫോണിന് 2.4 ഇഞ്ച് QVGA സ്ക്രീനും 2000maH ബാറ്ററിയുമാണ് ഉള്ളത്. KaiOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 2 MP റെയർ ക്യാമറയുമുണ്ട്.

സാംസങ് ഗുരു 1200

128*128 പിക്സെൽ റെസൊല്യൂഷനിലുള്ള 1.5 ഇഞ്ച് സ്‌ക്രീനുള്ള സാംസങ് ഗുരു 1200ന് 800 maH ബാറ്ററിയാണ് ഉള്ളത്. ഗോൾഡ്, ബ്ലാക്ക്, ഇൻഡിഗോ ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. സാംസങ് ഗുരു 1200ൽ ക്യാമറ ലഭ്യമല്ല.

നോക്കിയ 8110 4G

2.45 ഇഞ്ച് QVGA സ്‌ക്രീനുള്ള നോക്കിയ 8110 4G ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 205 പ്രോസസ്സർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ബനാന ഷേപ്പിലുള്ള കർവേഡ്‌ ലുക്കും സ്ലൈഡ് ചെയ്യാവുന്ന ഡിസൈനുമാണ് ഈ ഫോണിന്റെ പ്രത്യേകത. ട്രഡീഷണൽ ബ്ലാക്ക്, ബനാന യെല്ലോ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.