നടിയെ ആക്രമിച്ച കേസ് : വിചാരണ ആറ് മാസം കൂടി നീട്ടാൻ കോടതിയുടെ അനുമതി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി നീട്ടി നൽകിയിരിക്കുകയാണ് സുപ്രീംകോടതി. സുപ്രീം കോടതിയുടെ നേരത്തത്തെ നിർദ്ദേശ പ്രകാരം ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് ആയിരുന്നു. എന്നാൽ ഇപ്പോൾ ആറു മാസം കൂടി കാലാവധി നീട്ടി കൊടുത്തിരിക്കുകയാണ്.

ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട വിചാരണ കോടതി ജഡ്ജിയുടെ നടപടി കോടതി ശരിവയ്‌ക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി മൂന്നാം ആഴ്ചയിലായിരുന്നു ഇതുസംബന്ധിച്ച വിധി വന്നത്. ജൂലൈ മാസത്തോടെ വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു നിർദേശം. എന്നാൽ ലോക്ക്‌ ഡൗൺ കാരണം കോടതി തുറന്നു പ്രവർത്തിക്കാൻ സാധിച്ചില്ല. വിചാരണ നടപടികൾ ഈ സമയത്ത് കൃത്യമായി മുൻപോട്ടു കൊണ്ടു പോകുവാനും സാധിച്ചില്ല.

ഈ സാഹചര്യത്തിൽ ആറു മാസത്തേക്ക് കൂടി കാലാവധി നീട്ടാൻ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി രജിസ്ട്രിക്ക് ഇത് സംബന്ധിച്ച്‌ കത്ത് ശനിയാഴ്ചയാണ് അദ്ദേഹം കൈമാറിയത്. വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.