ജൂലൈ മാസത്തിൽ തൊഴിൽ നഷ്ടമായത് അൻപത് ലക്ഷം പേർക്ക്; രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണം വർധിക്കുന്നു

കൊറോണ കാരണം ഉണ്ടായ ലോക്ക് ഡൗണിൽ  വൻ നഷ്ടമാണ് നമ്മുടെ രാജ്യത്തിനു ഉണ്ടായിരിക്കുന്നത്. സ്ഥിര വരുമാനമുള്ള 50 ലക്ഷം പേർക്ക് ജൂലൈ മാസത്തിൽ മാത്രം  തൊഴിൽ നഷ്ടമായി, ബാക്കി മാസങ്ങളുടെ എണ്ണം നോൽക്കിയാൽ ഇതിലും അധികം ആയിരിക്കും എണ്ണം. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് ചെറുകിട വ്യവയസായികളെ ആണ്. കൊറോണ മൂലം രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ തൊഴിൽ രഹിതരുടെ എണ്ണം വർധിക്കുകയാണ് ചെയ്തത് എന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണിമിയുടെ കണക്കിൽ പറയുന്നു.

ജൂലൈ മാസത്തിൽ മാത്രം സ്ഥിര വരുമാനമുള്ള 50 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും, മെയ് മാസത്തിൽ 1.78 കോടി പേർക്കും, ജൂണിൽ 39 ലക്ഷം പേർക്കും ജോലി നഷ്ടമായെന്നാണ് സിഎംഐഇയുടെ വിലയിരുത്തൽ.ഈ ലോക്ക് ഡൌൺ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് വഴിയോര കച്ചവടക്കാരും, ചെറുകിട തൊഴിലാളികളും, ദിവസ വേതന തൊഴിലാളികളുമാണ്.

സ്ഥിരം ജോലി ഉള്ള ആർക്കും അധികം അങ്ങനെ ജോലി നഷ്ടപ്പെട്ടിട്ടില്ല എന്നാൽ ഇവരുടെ ജോലി നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാൻ പിന്നെ വലിയ ബുദ്ധിമുട്ടിയിരിക്കും. ലോക്ക് ഡൌൺ പ്രമാണിച്ച് ഏറ്റവും കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചത് തിയേറ്റർ മേഖലയാണ്, കരാർ പറഞ്ഞുറപ്പിച്ച പല ചിത്രങ്ങളും ഓൺലൈനിൽ റിലീസ് ചെയ്തു, തിയേറ്റർ ഉടമകൾക്ക് ഇത് വലിയൊരു അടി തന്നെ ആയിരുന്നു.

തീയേറ്ററുകൾ പ്രവർത്തിക്കാതെ അടച്ചു കിടക്കുന്നതും വലിയ നഷ്ടങ്ങൾ ആണ് ഇവർക്ക് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ നാലാം ഘട്ടത്തിൽ സാമൂഹ്യ അകലവും, കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് തീയറ്റർ തുറക്കാൻ അനുമതി നൽകണമെന്ന് ഉന്നതാധികാര സമിതി ശുപാർശ ചെയ്തു. ആദായ ഘട്ടത്തിൽ തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്നാണ് സൂചന.