കിടിലൻ മേക്കോവറിൽ കുമ്പളങ്ങിയിലെ സിമിമോൾ;കൈയടിച്ച് ആരാധകർ

ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ, അന്ന ബെൻ, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയ യുവതാരനിര ഗംഭീരപ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ചിത്രമാണ് ഇത്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് ഗ്രേസ് ആന്റണി. സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് അതിവേഗം സാധിച്ചു.

ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസിന് കുമ്പളങ്ങി നൈറ്റ്സ് ശേഷം നിരവധി അവസരങ്ങളാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം താരം സോഷ്യൽ മീഡിയയുടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ കണ്ട ചെറിയ തടിയൊക്കെ ഉള്ള സിമിയെ അല്ല ഇപ്പോൾ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഒറ്റനോട്ടത്തിൽ പഴയ ഗ്രേസ് ആണെന്ന് പോലും തോന്നില്ല. വണ്ണം ഒക്കെ കുറച്ച് അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ നിബിൻലാൽ ബാബുവാണ് ഫോട്ടോസ് എല്ലാം എടുത്തിരിക്കുന്നത്. ഫാത്തിമ അഫ്രീനാണ് ഗ്രേസിന്റെ ഈ മ്യാരക മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.