ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡെയ്ക്ക് ആൺകുട്ടി പിറന്നു;സോഷ്യൽ മീഡിയയിൽ കൂടി സന്തോഷം പങ്കുവെച്ച് താരം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിക്കെയുടെ ചിത്രം പങ്കുവെച്ച്‌ പാണ്ഡ്യ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ വ്യാഴാഴ്ചയാണ് സന്തോഷം പങ്കുവെച്ചത്.
കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും മാസങ്ങള്‍ക്കു മുമ്ബേ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ലോക്ഡൗണിനിടെയായിരുന്നു പാണ്ഡ്യയുടെയും ബോളിവുഡ് താരം നടാഷയുടെയും വിവാഹം. സെര്‍ബിയന്‍ സ്വദേശിയായ നടാഷ നടിയും മോഡലുമാണ്.


2020 ജനുവരി ഒന്നിനായിരുന്നു ഹാര്‍ദിക്കും നതാഷയും തമ്മിലുള്ള വിവാഹനിശ്ചയം. തങ്ങള്‍ വിവാഹിതരായെന്നും ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും മേയ് മാസം ഇരുവരും ലോകത്തെ അറിയിക്കുകയായിരുന്നു. ഹാര്‍ദിക്കും ഞാനും ഇതുവരെ അവിസ്മരണീയമായ യാത്രയാണ് പങ്കിട്ടത്. ഇനി ഇത് കൂടുതല്‍ മികച്ചതാവാന്‍ പോവുകയാണ്. അധികം വൈകാതെ പുതിയൊരാളെ കൂടി വലിയ ആവേശത്തേടെ ഞങ്ങളുടെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുകയാണ്. ജീവിതത്തിലെ ഈ പുതിയ ചുവടുവയ്പ്പിന്റെ ആവേശത്തിലാണ് ഞങ്ങള്‍. നിങ്ങളുടെ അനുഗ്രഹവും ആശംസകളും താഴ്മയോടെ ചോദിക്കുന്നതായും അന്ന് നതാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു