ആരോഗ്യവും പ്രതിരോധവും വർദ്ധിപ്പിക്കാം ഈ ഭക്ഷണ രീതികളിലൂടെ…

കോവിഡ് : ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ‘ഇമ്യൂണിറ്റി ബൂസ്റ്ററുകള്‍’ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക വ​ഴി ന​മ്മു​ടെ ആ​രോ​ഗ്യ​വും പ്ര​തി​രോ​ധശേ​ഷി​യും മെ​ച്ച​പ്പെ​ടു​ത്താം.

​ ഇ​മ്മ്യൂ​ണി​റ്റി ബൂ​സ്റ്റ​റു​ക​ള്‍

1) വി​റ്റാ​മി​ന്‍ എ – മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും നിന്ന് വിറ്റാമിന്‍ എ ധാരാളം ലഭിക്കുന്നു. ഉദാ: മാന്പഴം, മത്തങ്ങ, കാരറ്റ്, മധുരക്കിഴങ്ങ്, മഞ്ഞ ക്യാപ്സിക്കം

2) ​വി​റ്റാ​മി​ന്‍ ഡി ​ശ്വാ​സ​കോശങ്ങളുടെ പ്ര​തി​രോ​ധ​ശേ​ഷി​യി​ല്‍ വി​റ്റാ​മി​ന്‍ ഡി ​
പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നു. വി​റ്റാ​മി​ന്‍ ഡി​ മികച്ച തോതില്‍ ഉ​ള്ളവര്‍ക്ക് രോ​ഗല​ക്ഷ​ണ​ങ്ങ​ളും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ളും പ​നി​യും ഉണ്ടാകാന്‍ സാധ്യത കു​റ​യും.

3) വി​റ്റാ​മി​ന്‍ ഇ ഫ്രീ റാ​ഡി​ക്ക​ലു​ക​ളെ തു​ര​ത്തു​ന്ന ശ​ക്ത​മാ​യ ആ​ന്‍റി​ഓ​ക്സി​
ഡ​ന്‍റ്. രോഗപ്രതിരോധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഇ​ത് ഒ​രു പ്ര​ധാ​ന പ​ങ്കുവ​ഹി​ക്കു​ന്നു.

4) വി​റ്റാ​മി​ന്‍ സി ഫ്രീ റാ​ഡി​ക്ക​ലു​ക​ളി​ല്‍ നി​ന്ന് സം​ര​ക്ഷി​ച്ച്‌ കോ​ശ​ങ്ങ​ളു​ടെ ഓ​ക്സി​ഡേ​റ്റീ​വ് നാ​ശം ത​ട​യു​ന്നു.​ അ​ണു​ബാ​ധ​ക​ളും വീ​ക്ക​വും തടയുന്നു. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യു​ടെ അ​പ​ക​ട​സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്നു.

5) ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ രോ​ഗ​പ്ര​തി​രോ​ധ കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഉ​റ​വി​ട​ങ്ങ​ള്‍: വാ​ല്‍​ന​ട്ട്, മ​ത്ത​ങ്ങ വി​ത്ത്, ത​ണ്ണി​മ​ത്ത​ന്‍ വി​ത്തു​ക​ള്‍, സൂ​ര്യ​കാ​ന്തി വി​ത്തു​ക​ള്‍, അ​യ​ല, മ​ത്തി തുടങ്ങിയ മ​ത്സ്യ​ങ്ങള്‍

6) പ്രീ​ബ​യോ​ട്ടി​ക്സും പ്രോ​ബ​യോ​ട്ടി​ക്സും പ്രീ​ബ​യോ​ട്ടി​ക്സ് രോ​ഗ​പ്ര​തി​രോ​ധശേ​ഷി ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഉ​റ​വി​ട​ങ്ങ​ള്‍: വെ​ളു​ത്തു​ള്ളി, സ​വാ​ള, വാ​ഴ​പ്പ​ഴം, ബാ​ര്‍​ലി, ഓ​ട്സ്, ആ​പ്പി​ള്‍, ഗോ​ത​ന്പ് ത​വി​ട് പ്രോ​ബ​യോ​ട്ടി​ക്സ് രോ​ഗ​പ്ര​തി​രോ​ധശേ​ഷി ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഉ​റ​വി​ട​ങ്ങ​ള്‍: പു​ളി​പ്പി​ച്ച പാ​ല്‍, തൈ​ര്, പു​ളി​പ്പി​ച്ച ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ള്‍.

7) ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും അ​ടു​ക്ക​ള​യി​ല്‍ നി​ന്നു​ള്ള രോ​ഗ​പ്ര​തി​രോ​ധ ബൂ​സ്റ്റ​റു​ക​ളാണ് ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും. അണു​ബാ​ധ​ക​ള്‍​ക്കെ​തി​രേ പോ​രാ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന ആ​ന്‍റിവൈ​റ​ല്‍ / ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ ഗുണങ്ങ​ള്‍ ഇ​വ​യ്ക്കു​ണ്ട്. ഉ​റ​വി​ട​ങ്ങ​ള്‍: ഇ​ഞ്ചി, തു​ള​സി, വേ​പ്പ്, ചെ​റു​നാ​ര​ങ്ങ, മ​ഞ്ഞ​ള്‍, വെ​ളു​ത്തു​ള്ളി, മു​രി​ങ്ങ, പു​തി​ന, ജീ​രകം, മ​ല്ലി , ക​റു​വാ​പ്പ​ട്ട, കു​രു​മു​ള​ക്, ഉ​ണ​ങ്ങി​യ ഇ​ഞ്ചി, ഗ്രാ​ന്പൂ, ഉ​ലു​വ.

പ്ര​മേ​ഹരോ​ഗി​ക​ള്‍​ക്കും മ​റ്റ് ജീ​വി​ത​ശൈ​ലി- രോ​ഗിക​ള്‍​ക്കുമുള്ള നിര്‍ദേശങ്ങള്‍

1) വ്യ​ക്തി​ഗ​തശു​ചി​ത്വം നല്ലരീതിയില്‍ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ
മി​ക്ക അ​ണു​ബാ​ധ​ക​ളും ത​ട​യാ​ം.
2) ഭ​ക്ഷ​ണം ത​യാറാ​ക്കു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​ന്പുംശേ​ഷ​വും കൈ ​ക​ഴു​കു​ക
3) പ്ര​മേ​ഹ​മോ വി​ട്ടു​മാ​റാ​ത്ത മറ്റു രോ​ഗ​ങ്ങ​ളോ ഉ​ള്ള​വ​ര്‍ അ​വ​രു​ടെ പ​തി​വു മ​രു​ന്നു​ക​ളും മ​തി​യാ​യ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​
രീ​തി​ക​ളും ​ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​ര​ണം. മാനസിക സ​മ്മ​ര്‍​ദ്ദ​ത്തിലാകാതെ സ്വ​യം സൂ​ക്ഷി​ക്കു​ക.
4) പ്ര​മേ​ഹ​രോ​ഗി​ക​ളും വൃ​ക്ക​രോ​ഗ​ിക​ളും ര​ക്താ​തി​മ​ര്‍​ദ്ദം വി​ട്ടു​മാ​റാ​ത്ത രോ​ഗി​ക​ളും കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​​രാ​ണ്. അ​വര്‍ ക​ര്‍​ശ​ന​മാ​യി സാ​മൂ​ഹി​ക അ​ക​ല​വും കൈ ​ശു​ചി​ത്വ​വും
പാ​ലി​ക്ക​ണം.

വിവരങ്ങള്‍ക്കു കടപ്പാട്:
ഷാക്കിറ സുമൈയ്യ,
എന്‍സിഡി ഡയറ്റീഷന്‍, ആരോഗ്യ കേരളം, വയനാട്.