ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ഷോയിബ് മാലിക്ക്

India - Pakistan Political issues do not affect our relationship says Saniya's hubby Shoaib Malik

ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ തന്റെയും ഭാര്യ സാനിയ മിർസയുടെയും ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് താരം ഷോയിബ് മാലിക്ക്. ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടയിലാണ് താരം മനസ്സു തുറന്നത്. ഷോയിബ് മാലികിന്റെ വാക്കുകളിലൂടെ..

“നാം ഒരാളെ ഇഷ്ടപ്പെടുകയും അയാളെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നെങ്കില്‍ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്. അവരുടെ രാജ്യം ഏതെന്നല്ല. എന്നെ സംബന്ധിച്ച്‌ സാനിയ എവിടെനിന്നുള്ള ആളാണെന്നതോ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളോ രാഷ്ട്രീയ വിഷയങ്ങളോ എന്തിന് പരിഗണിക്കണം. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നും എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു വിധത്തിലും ബാധിക്കാറില്ല. മാത്രമല്ല, ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല.”