ചുംബനരംഗങ്ങൾ കൊണ്ട് സമ്പന്നമായ ഉടുമ്പിലെ ഗ്ലാമറസ് ഗാനം; വീഡിയോ കാണാം

Kaalamereyayi hot video song from Udumbu movie; video

നടൻ സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ലെ പുതിയ ഗാനം ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആൻ്റണി വർഗ്ഗീസ് എന്നിവർ ചേർന്ന് താരങ്ങളുടെ പുറത്തിറക്കി. “കാലമേറെയായ് കാത്തിരുന്നു ഞാൻ…” എന്നാരംഭിക്കുന്ന പ്രണയഗാനം ആലപിച്ചിരിക്കുന്നത് ഇമ്രാൻ ഖാനാണ്. രാജീവ് ആലിങ്കലിന്റെ വരികള്‍ക്ക് ഗ്രേസ് സംഗീതം പകർന്നിരിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Kaalamereyayi hot video song from Udumbu movie; video

ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടി.ടി, ബാദുഷ എൻ.എം, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം-സാനന്ദ് ജോര്‍ജ് ഗ്രേസ്, എഡിറ്റര്‍- വി.ടി ശ്രീജിത്ത്, ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എൻ.എം, പോസ്റ്റര്‍ ഡിസൈനര്‍- യെല്ലോ ടൂത്ത്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്.

<iframe width=”560″ height=”315″ src=”https://www.youtube.com/embed/UlImocrLrAY” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>