കളരി അഭ്യസിക്കാന്‍ വന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്‍

കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ പീഡിപ്പിച്ചതിന് പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശിയായ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരി സംഘത്തിലാണ് സംഭവം.

2019ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. അങ്ങിനെയാണ് പീഡനവിവരം പുറത്തറിയുന്നത്.ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പീഡനം നടന്നത്. പ്രതിയെ പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്തു.