വധുവായി അണിഞ്ഞൊരുങ്ങി ബിന്ദുപണിക്കരുടെ മകൾ; ശ്രദ്ധനേടി ചിത്രങ്ങൾ

മലയാളത്തിലെ പ്രമുഖനടിമാരിൽ ഒരാളാണ് ബിന്ദുപണിക്കർ, അമ്മയായും സഹോദരിയായും അരങ്ങുവാഴുകയാണ് താരം, മലയത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും ബിന്ദുപണിക്കർ അഭിനയിച്ചിട്ടുണ്ട്, ആദ്യ കാലങ്ങളിൽ ഹാസ്യ കഥാപത്രങ്ങൾ ആയിരുന്നു താരം കൂടുതലായും ചെയ്യുന്നത്, എന്നാൽ ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളിൽ കൂടി തിളങ്ങുകയാണ് ബിന്ദുപണിക്കർ, ബിന്ദുപണിക്കാരുടെയും സായികുമാറിന്റെ വിവാഹം ഏറെ വിവാദങ്ങളിൽ നിറഞ്ഞ ഒന്നായിരുന്നു, നിറയെ വിമർശങ്ങൾ ആണ് ഇവർക്ക് നേരെ ഉയര്ന്നത്.

ബിന്ദുപണിക്കരുടെ മകൾ കല്യാണി ഇവർക്കൊപ്പമാണ് താമസിക്കുന്നത്, ടിക്‌ടോകില് കൂടി ശ്രദ്ധ നേടിയ താരമാണ് കല്യാണി. മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു വൈറലായ വീഡിയോയായിരുന്നു നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടേത്. ബിന്ദു പണിക്കർ അഭിനയിച്ച കോമഡി കഥാപാത്രങ്ങൾ ചെയ്‌തപ്പോഴാണ്‌ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയതും ബിന്ദുവിന്റെ മകളാണ് കല്യാണിയെന്നും തിരിച്ചറിഞ്ഞതും. പിന്നീട് കല്യാണി ഒരു താരമായി മാറുകയായിരുന്നു.

ഒരു നായികആകാനുള്ള എല്ലാ കഴിവും കല്യാണിക്ക് ഉണ്ടെന്നു ആരാധകർ വിലയെഴുതി, ക്യാമെറക്ക് മുന്നിൽ വരാതെ സെലിബ്രിറ്റി ആയ താരമാണ് കല്യാണി. കല്യാണിയുടെ നായികായുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ കല്യാണിയുടെ ബ്രൈഡൽ ലൂക്കിലുള്ള ചിത്രങ്ങൾ ആണ് ശ്രദ്ധേയമാകുന്നത്. കല്യാണപ്പെണ്ണ് ലുക്കിൽ അതീവസുന്ദരിയായിട്ടാണ് കല്യാണിയെ കാണാൻ സാധിക്കുന്നത്. ടി.ജെ വെഡിങ് ഫിലിംസിന് വേണ്ടി ടിനു ജോണാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ സജിത്തും സുജിതമാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഹാൻ ടോം ഡിസൈൻ ചെയ്‌തിരിക്കുന്ന പച്ച കളർ ലെഹങ്കയാണ് കല്യാണി ധരിച്ചിരിക്കുന്നത്.ഇതിന് മുമ്പും കല്യാണി ചില ഫോട്ടോഷൂട്ടുകൾ ചെയ്‌തിട്ടുണ്ടെങ്കിലും ബ്രൈഡൽ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്.