ഇതെനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം; അമ്മയുടെ പൂന്തോട്ടത്തിൽ ഫോട്ടോഷൂട്ട് നടത്തി നടി കാർത്തിക !! ശ്രദ്ധ നേടി ചിത്രങ്ങൾ

ദുൽഖർ നായകനായ ‘സി.ഐ.എ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് കാർത്തിക. ബോളിവുഡ് ക്യാമറാമാൻ സി.കെ. മുരളീധരന്റെ മകളാണ് കാർത്തിക, സി.ഐ.എ’ ക്ക് ശേഷം മമ്മൂട്ടി നായകനായ അങ്കിൾ എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു, കാർത്തികയുടെ അച്ഛന്റെ സിനിമ കൂടി ആയിരുന്നു അത്, ഈ രണ്ടു സിനിമകളിലെ താരം തന്റെ മുഖം കാണിച്ചിട്ടുള്ളു.  ആദ്യ സിനിമയിൽ മെലിഞ്ഞ പെൺകുട്ടി ആയിരുന്നെങ്കിൽ അടുത്ത പടത്തിൽ അൽപ്പം തടിയൊക്കെ വച്ച് കാർത്തിക തന്നെയാണോ എന്ന സംശയമായിരുന്നു പലർക്കും.

2018 ൽ ആണ് അങ്കിൾ സിനിമ റീലിസ് ആയത്, പിന്നീട് കാർത്തികയേ സിനിമയിൽ കണ്ടിട്ടില്ല, ഇനി ബോളിവുഡിലേക്ക് നടി എത്തിച്ചേരുമോ എന്നാണ് എല്ലാവരുടെയും സംശയം, കാർത്തിയുടെ അച്ഛന്റെ ബോളിവുഡിലെ സ്ഥാനമാണ് അതിനു കാരണം. ആമിർ ഖാൻ നായകനായ രണ്ട് സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാൻ മുരളീധരനായിരുന്നു, അതുകൊണ്ട് തന്നെ കാർത്തികയേ ഇനി ബോളിവുഡിലും കാണാം എന്ന് പ്രേക്ഷകർ പറയുന്നു.

കാർത്തിക സോഷ്യൽ മീഡിയിൽ അത്ര സജീവം അല്ല, എന്നിരുന്നാലും വല്ലപ്പോഴും തന്റെ ചിത്രങ്ങളുമായി താരം എത്താറുണ്ട്, അതൊക്കെ ഏറെ ശ്രദ്ധനേടാറുമുണ്ട് . അങ്കിളിന് ശേഷം വീണ്ടും തടിയൊക്കെ കുറച്ച് സാരിയിൽ തിളങ്ങിയ ഫോട്ടോസ് കുറച്ച് നാൾമുമ്പ് താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ തന്റെ അമ്മയുടെ പൂന്തോട്ടത്തിൽ വച്ചെടുത്ത കുറച്ച് ചിത്രങ്ങൾ കാർത്തിക പങ്കുവെച്ചിരിക്കുകയാണ്. എന്റെ വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലംമാണ് ഇതെന്നും പിന്നെ എനിക്ക് പ്രിയപ്പെട്ടത് എന്റെ മുറിയും ആണെന്ന് താരം പറയുന്നു.

ഈ  ലോക്ക്ഡൗണിൽ പല കാര്യങ്ങളും ഞാൻ പഠിച്ചു. ഏറ്റവും നന്നായി വട്ടത്തിൽ ദോശ ചുടാനും സ്വന്തമായി പിരുകം എടുക്കാനും ഞാൻ പഠിച്ചു എന്ന് കാർത്തിക പറയുന്നു.