കുട്ടിയാനയെ പോലെയുണ്ടെന്ന് ആരാധകൻ; വായടപ്പിക്കുന്ന മറുപടി നൽകി ഖുശ്‌ബു

തമിഴിന് പുറമെ മലയാളത്തിലും ഖുശ്ബുവിന് ആരാധകർ ഏറെയാണ്, ഇപ്പോൾ താരം  ഇൻസ്റ്റഗ്രാമിൽ തന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നിരവധി ആളുകൾ പോസ്റ്റിനു കമെന്റുമായി എത്തി എന്നാൽ അതിൽ ഒരാൾ താരത്തിനോട് കുട്ടിയാനയെപ്പോലെയുണ്ട് എന്ന് പറഞ്ഞു കമെന്റിട്ടു, തന്നെ പരിഹസിച്ച വ്യക്തിക്ക് അതെ രീതിയിൽ തന്നെ നടിയും മറുപടി നൽകി. നിന്റെ മുഖം നീ ആദ്യം കണ്ണാടിയില്‍ പോയി നേരെ നോക്ക്, എന്നിട്ട് തന്നെ വിമര്‍ശിക്കൂ എന്നായിരുന്നു നടിയുടെ കമന്റ്. നിരവധി പേരാണ് താരത്തെ സപ്പോർട്ട് ചെയ്ത എത്തിയത്, താരത്തിന്റെ ചിത്രങ്ങളും കമെന്റ്സും സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുകയാണ്.

വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്‍ടാഗുകള്‍ നല്‍കിയാണ് ഖുശ്ബു താന്‍ വ്യായാമം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ടെസ്റ്റിംഗ് ഫ്ലെക്സിബിളിറ്റി എന്ന് പറഞ്ഞാണ് ഖുശ്ബു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.