ഫേസ്ബുക്കിൽ കൂടിയുള്ള പരിചയം പ്രണയമായി മാറി; യുവതിയെ ഹോട്ടലിലേക്ക് ക്ഷണിച്ചു !! പത്തൊൻപത് കാരിക്ക് രക്‌തം വാർന്ന് മരണം

എറണാകുളം സൗത്ത് ഹോട്ടലിൽ പത്തൊൻപത് കാരി രക്തം വാർന്ന് മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ, യുവതിയുമായി ഒരു മാസത്തെ പരിചയം മാത്രമേ യുവാവിന് ഉണ്ടായിരുന്നു, ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട ഇരുവരും പിന്നീട് നമ്ബർ മാറുകയായിരുന്നു, ഇതുവഴി ഇവർ പ്രണയത്തിലായി, യുവതിയോട് അടുത്ത യുവാവ് ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുക ആയിരുന്നു. അങ്ങനെ യുവതി അഭിമുഖത്തിന് ആണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുക ആയിരുന്നു, ഇവർ പിന്നീട് കൊച്ചിയിൽ എത്തി ഹോട്ടലിൽ മുറിയെടുക്കുക ആയിരുന്നു. വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ (25) ആണ് അറസ്റ്റിൽ ആയത്. പ്രതിക്കെതിരെ IPC 304 പ്രകാരം ആണ് കേസെടുത്തത്.

യുവതിയുടെ സമ്മതപ്രകാരം ആണ് യുവതിയുമായി ബന്ധം ഉണ്ടായത് എന്ന് ഗോകുൽ പറയുന്നു, ബലം പ്രയോഗിച്ചതിന്റെ പാടുകൾ ഒന്നും തന്നെ ശരീരത്തിൽ ഇല്ലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും വലിയ അളവിൽ രക്തം വാർന്നിട്ടുണ്ട്, കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിച്ചേനെ. ഒരു മണിക്കൂർ വൈകിയാണ് യുവതിയെ ആശുപത്രയിൽ എത്തിച്ചത്. ആരും അറിയാതെ ഹോട്ടലിൽ എത്തിയത് കൊണ്ടാകും ആശുപത്രിയിൽ പോകുവാൻ വൈകിയത്.

കൊലപാതക കേസിൽ ആണ് ഗോകുലിനെ അറസ്റ് ചെയ്തത്, ഇയാൾക്കെതിരെ നേരത്തെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗിക ദുരുപയോഗം ചെയ്ത ഇയാൾ പിന്നീട് ആ കുട്ടിയെ വിവാഹം ചെയ്തു, എന്നാൽ പിന്നീട് ഇവർ വഴക്കിട്ട് പിരിയുക ആയിരുന്നു, ഇയാൾക്ക് നിലവിൽ ജോലി ഒന്നുമില്ലെന്ന്‌ പോലീസുകാർ പറയുന്നു, പെൺകുട്ടിയുടെ ശരീരം പോസ്റ്റ്മോര്ട്ടം ചെയ്തു വീട്ടുകാർക്ക് വിട്ട് നൽകി.