സൗന്ദര്യം നിലനിർത്താം, രോഗങ്ങൾ തടയാം,പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം ചെറുനാരങ്ങയുടെ ഗുണങ്ങളെ കുറിച്ച് അറിയൂ

lemon

നിത്യജീവിതത്തില്‍ നമ്മള്‍ എല്ലാവരും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.പക്ഷേ അതിന്റെ ഗുണങ്ങളെ പറ്റി എത്ര പേർക്ക് അറിയാം .നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാന്‍ കഴിവുള്ളതാണ്. ചെറുനാരങ്ങ ഒരു സൗന്ദ‌ര്യ കലവറയാണെന്ന കാര്യം എത്രപേർക്കറിയാം? സുന്ദ‌രിമാർ പലപ്പോഴും തിരിച്ചറിയാത്ത ഈ കലവറയുടെ ഗുണങ്ങ‌ൾ ഏറെയാണ്.
Lemon

ആരോഗ്യത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്,ഒരു കുറവ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആദ്യകാല പര്യവേക്ഷകർക്ക് ഇത് അറിയാമായിരുന്നു, ഒപ്പം നാവികർക്കിടയിൽ സാധാരണമായിരുന്ന സ്കാർവിയെ തടയാനോ ചികിത്സിക്കാനോ സഹായിക്കുന്നതിനായി അവരുടെ നീണ്ട യാത്രകളിൽ നാരങ്ങകൾ എടുത്തു .ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങകൾ .ശരീരത്തിൽ നിന്ന് കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നീക്കംചെയ്യാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.ഈ പോഷകങ്ങൾ രോഗങ്ങളെ തടയാനും ആരോഗ്യവും ആരോഗ്യവും വർദ്ധിപ്പിക്കാനും സഹായിക്കും .ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌

ശരീരഭാരം കുറക്കാൻ സഹായകം :
നിങ്ങൾ ശരീരഭാരം കൂടുതലുള്ളവരാണെങ്കിൽ പ്രഭാതങ്ങൾ ​ക്ലേശകരമായിരിക്കും. അമിതഭാരം കുറക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്​. തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര്​ കലർത്തി കുടിക്കാം.ശരീരത്തി​ന്‍റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്ന്​ വിദഗ്​ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന്​ കൂടുതൽ ​കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയാൻ സഹായകമാവുകയുള്ളൂ.
lemon

മുഖക്കുരു അകറ്റാൻ :
മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തിൽ രണ്ടു പ്രാവശ്യം ഇതാവർത്തിക്കുന്നത് മുഖക്കുരുവിന് ഉത്തമമാണ്.