പ്രണയത്തിൽ ചാലിച്ച നിമിഷങ്ങൾ; മീരയുടെയും വിഷ്ണുവിന്റെയും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

meera-anil1

കോമഡിസ്റ്റാറിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അവതരികയാണ് മീര, കഴിഞ്ഞ ദിവസമായിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ, തിരുവന്തപുരത്തെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം, വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയിൽ ഈ ശ്രദ്ധ നേടിയിരുന്നു. ജൂൺ അഞ്ചിനായിരുന്നു നേരത്തെ വിവാഹം നിശ്ചയിച്ചത്, എന്നാൽ കൊറോണ മൂലം വിവാഹം മാറ്റി വെക്കുക ആയിരുന്നു.

ഇപ്പോൾ ഇവർട്ട് പോസ്റ്റ് വെഡിങ് ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുകയാണ്, മണിമലയാറിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത് ശ്രീനാഥ് എസ് കണ്ണനാണ്. മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്.ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്.