എന്റെ കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി,എന്റെ സൽവാർ കീറിപോയി !! ഉദ്ഘാടനത്തിനിടെ ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് മീരാ നന്ദൻ

ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മീരാ നന്ദൻ. ദിലീപ് നായകനായി എത്തി, ലാൽ ജോസ് ഒരുക്കിയ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഉദ്ഘാടന വേദികളിൽ താരങ്ങൾ എത്തുമ്പോൾ നിറഞ്ഞ ജന സാന്നിധ്യമാണ് ലഭിക്കാറ്. തിക്കിലും തിരക്കിലും ഇടയിലൂടെയാണ് താരങ്ങൾ സ്റ്റേജിലേക്ക് കടന്നു വരാറുള്ളത്. ഇത്തരത്തിലൊരു ഉദ്ഘാടനത്തിനു പോയപ്പോൾ ഉണ്ടായ സംഭവത്തെപ്പറ്റി തുറന്നുപറയുകയാണ് മീരാനന്ദൻ.

മീരയുടെ വാക്കുകൾ:

ഞാനും അച്ഛനും രണ്ട് കാറുകളിൽ ആണ് യാത്ര ചെയ്തിരുന്നത്. എന്റെ ഒപ്പം മറ്റൊരു നടി ഉണ്ടായിരുന്നു അത് കൊണ്ടായിരുന്നു അത്. വലിയ തിരക്കായിരുന്നു ആ ജൂവലറിക്ക്‌ മുന്നിൽ. സാധാരണ സെക്യൂരിറ്റിസ് ഒക്കെ ആണ് നമ്മളെ കാറിൽ നിന്നു പുറത്തേക്ക് ഉൽഘാടന സ്ഥലം വരെ കൊണ്ട് പോകാറുള്ളത്. ഞങ്ങൾ അവരെ വിളിച്ചു അവിടേക്ക് എത്താൻ വഴി ഒരുക്കണം എന്ന് പറഞ്ഞു.


അവിടെ പക്ഷെ സെക്യൂരിറ്റിസ് ആരും ഇല്ലായിരുന്നു. ഞങ്ങൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവര് തന്നെ വഴി മാറി തന്നു. ഇറങ്ങിയതോടെ അവര് തള്ളാൻ തുടങ്ങി. എന്റെ ചെരുപ്പ് പോയി, എങ്ങനെയൊക്കെയോ ജുവലറിക്ക്‌ ഉള്ളിൽ കയറി. എന്റെ കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി. തിരിച്ചു അവിടന്ന് ഇറങ്ങാൻ അവസാനം പോലീസ് ജീപ്പ് വരേണ്ടി വന്നു. അപ്പോഴും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിൽ എന്റെ സൽവാർ കീറിപ്പോയി. ഭാഗ്യത്തിന് സേഫ് ആയ സ്ഥലമായിരുന്നു കീറിയ ഇടം, ലൈനിങ് ഒക്കെ അടിയിൽ ഉണ്ടായിരുന്നു, നെറ്റ് മാത്രമാണ് കീറിയത്.