20 വർഷത്തോളം ബാഴ്‌സയുമായി ഉണ്ടായിരുന്ന ബന്ധം മെസ്സി അവസാനിപ്പിക്കുന്നു !! ടീം വിടുവാൻ ആഗ്രഹം പ്രകടിപ്പിച്ച് താരം, മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എന്ന് സൂചന

സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിടുകയാണെന്ന് റിപ്പോര്‍ട്ട്. താരം ക്ലബിനോട് തീരുമാനം അറിയിച്ചു കഴിഞ്ഞെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ക്ലബ് അടിയന്തര ബോര്‍ഡ് യോഗം ചേരുന്നു. ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍.

എന്നാല്‍, സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2004ല്‍ തുടങ്ങിയ ആ യാത്ര ഒന്നര പതിറ്റാണ്ടിലധികമാണ് നീണ്ടു നിന്നത്. 2001ല്‍ ക്ലബിലെത്തിയത് പരിഗണിച്ചാല്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടെ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‍മെന്റ് താരങ്ങളെ കുറ്റപ്പെടുത്തിയ സംഭവത്തില്‍ മെസി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.