ഏഷ്യാനെറ്റിലെ സ്വർക്കടത്ത് ചർച്ചകൾ അവസാനിപ്പിച്ചു; ചർച്ച കോവിഡിലിലേക്ക് വഴിമാറി !!

ഏഷ്യാനെറ്റ് ചാനലിലെ പ്രധാന സംവാദ പരിപാടി ആയിരുന്നു ന്യൂസ് അവർ, എന്നാൽ ഇന്നലെ ന്യൂസ് അവർ ചർച്ച പരിപാടിക്ക് പകരമായി കോവിഡിനൊപ്പം ആറ് മാസം, അപകട മുനമ്പില്‍ കേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചയാണ് നടന്നത്, പരുപാടി അവതരിപ്പിച്ചത് ചാനലിന്റെ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണക്കടത്ത് കേസിനെ പറ്റി ചർച്ച ചെയ്ത ചാനൽ പെട്ടെന്ന് അത് അവസാനിപ്പിക്കുക ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചകളിൽ ഇനി പങ്കെടുക്കില്ലെന്ന്  സിപിഐ (എം) നേരത്തെ ചാനലിനോട് അറിയിച്ചിരുന്നു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ സിപിഐ (എം) പ്രതിനിധികൾക്ക് അവരുടെ സ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും ഏഷ്യാനെറ്റ് സമയം നൽകാത്ത സാഹചര്യത്തിൽ ആണ് അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ചാനലിലെ ചർച്ചകളിൽ സിപിഐ (എം) പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കാനുള്ള സി.പി.എം തീരുമാനം ഭ്രഷ്ട് ആണ് എന്നും അത് നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണ് എന്നും എം.ജി രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. രണ്ടു വിഭാഗവും ഒരു അനുരഞ്ജനത്തിന് തയ്യാറെടുക്കകത്ത രീതിയാണ് ഇപ്പോൾ നിലവിൽ ഉള്ളത്. ഇതിനാലാണ് ന്യൂസ് അവതരിപ്പിക്കാത്ത ഏഷ്യാനെറ്റ് ചീഫ് എഡിറ്റർ എം.ജി രാധാകൃഷ്ണന്‍ ചാനൽ ചർച്ച നയിച്ചത്.

ഏഷ്യാനെറ്റിലെ ചർച്ചകളിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചാനലിനെതിരെ സി.പി.ഐ (എം) അണ്‍ലൈക്ക് കാമ്പയിന്‍ നടത്തിയിരുന്നു. ഇതോടെ പാർട്ടി പ്രവർത്തകർ ഒന്നടങ്കം ഏഷ്യാനെറ്റിന്റെ ഫെയ്സ്‍ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടായി. 50 ലക്ഷത്തോളം ലൈക്കെ ഉണ്ടായിരുന്ന ഏഷ്യാനെറ്റിന്റെ ഫേസ്ബുക് പേജ് ഇപ്പോൾ  4,859,198 ആയി കുറഞ്ഞിട്ടുണ്ട്.