ഇത് ശെരിക്കും സർപ്രൈസ് !! മനഃസമ്മതദിനത്തിൽ മിയയുടെ അടിപൊളി ഡാൻസ് [VIDEO]

മലയാള സിനിമയിലും അന്യഭാഷകളിലും ഒരുപോലെ അഭിനയിച്ച് വിജയകിരീടം ചൂടിയ താരമാണ് മിയ. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് മിയ. ഡോക്ടർ ലവ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ എന്നിങ്ങനെ മിയ അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം കൈവരിച്ചവയാണ്. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. സാധാരണ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടുകാർ ആലോചിച്ചുറപ്പിച്ച നടത്തുന്ന ഒരു വിവാഹമാണ് മിയയുടെത്. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പാണ് വരൻ. താരത്തിന്റെ മനഃസമ്മതം കഴിഞ്ഞ ദിനം നടന്നിരുന്നു. ചടങ്ങിനിടെ മിയ കളിച്ച ഡാൻസ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.