പുതിയ ലുക്കിൽ ലാലേട്ടൻ !! ഇത് ‘ബറോസ്’ ലുക്കെന്ന് ആരാധകർ

മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ കഥകളും ഓരോ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുന്നത് താരത്തിനോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. തലമുറകളുടെ ലാലേട്ടൻ ആയി മോഹൻലാൽ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ നടനവൈഭവം മലയാളികൾ കണ്ടിട്ട് 40 വർഷങ്ങൾ പിന്നിടുകയാണ്.

ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചപ്പോൾ താരങ്ങളടക്കം എല്ലാവരും വീട്ടിൽ തന്നെയാണ്. അദ്ദേഹം ഭാര്യയോടും പ്രണവ് മോഹൻലാലിനോടൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു താമസം. തന്റെ അറുപതാംപിറന്നാൾ ആഘോഷിച്ചപ്പോൾ മോഹൻലാൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതിൽ താടി വെച്ചുള്ള ലുക്കിലാണ് മോഹൻലാൽ എത്തിയത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ ഈ ലൂക്കിലാണ് അദ്ദേഹം എത്തുന്നത് എന്ന വാർത്തകളും ഉയർന്നിരുന്നു.

ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ലുക്ക് വീണ്ടും ശ്രദ്ധേയമാവുകയാണ്. നീണ്ട താടി വെച്ചുള്ള ഒരു ചിത്രമാണ് ഇന്ന് മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബറോസ് എന്ന സിനിമയിലെ ലുക്ക് തന്നെയാണ് ഇതെന്ന് ആരാധകർ പറയുന്നു. കൊട്ടാരം പോലെ തോന്നിക്കുന്ന ഒരു സെറ്റിൽ നിന്ന് പ്രത്യേകതരം കണ്ണടയും തൊപ്പിയും വെച്ചിട്ടുള്ള നീണ്ട താടിയുള്ള ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. ഇത് ബറോസിലെ രൂപമാണെന്ന് ആരാധകർ പറയുമ്പോഴും അടുത്തിടെ പങ്കെടുത്ത ഒരു ഓണം സ്പെഷ്യൽ പരിപാടിയിലെ ലുക്ക് ആയിരുന്നു എന്ന് മോഹൻലാലിനോട് അടുത്തുള്ള വൃത്തം പറയുന്നു.