ആ വൈറലായ ചിത്രത്തിൽ മോഹൻലാൽ ധരിച്ചത് 41 ലക്ഷം വിലയുടെ വാച്ച് !! അമ്പരപ്പോടെ ആരാധകർ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചുകൊണ്ട് ലാലേട്ടന്റെയും പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും പുതിയ ഫോട്ടോ പുറത്ത് വന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടിയാണ് ചിത്രം പങ്കുവെച്ചത്. മോഹൻലാലിനൊപ്പം ദുൽഖറും പൃഥ്വിരാജും നിൽക്കുന്നൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഇതിന് അടിക്കുറിപ്പ് വേണ്ട എന്നായിരുന്നു ചിത്രത്തോടൊപ്പം സുപ്രിയ കുറിച്ചത്. ചിത്രത്തിൽ മോഹൻലാൽ ധരിച്ച വാച്ചിന്റെ വില തേടി പോയിരിക്കുകയാണ് ചില ആരാധകർ. നീണ്ട നേരത്തെ ഓൺലൈനൻ തിരച്ചിലിനോടുവിൽ ആരാധകർ വാച്ചിന്റെ വില കണ്ടെത്തുകയും ചെയ്തു. 41 ലക്ഷത്തിന് മുകളിലാണ് ലാലേട്ടന്റെ ആ വാച്ചിന്റെ വില !! വില അറിഞ്ഞതിന്റെ അമ്പരപ്പിലാണ് ആരാധകർ ഏറെയും.

ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ ദുൽഖർ സൽമാൻ ഉണ്ടോയെന്ന അഭ്യൂഹം ശക്തമായി. ഓണത്തിന് നടക്കുന്ന ഏഷ്യാനെറ്റിന്റെ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കണ്ടുമുട്ടൽ. ആരാധകരെ പോലെ തന്നെ താരങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഹരീഷ് കണാരൻ, അജു വര്‍ഗീസ് തുടങ്ങി നിരവധി പേരാണ് ചിത്രം പങ്കുവയ്ക്കുന്നത്.