ആറു മാസമായി നാട്ടിൽ എത്തിയിട്ട്; ഇനി വിമാനം വിളിച്ച് ഖത്തറിലേക്ക് ഒരു മടക്കയാത്ര !! ചിലവോ 40 ലക്ഷം രൂപ

ലോക്ക് ഡൗൺ കാരണം തിരിച്ച് പോകാൻ സാധിക്കാതെ നാട്ടിൽ ആയിരുന്നു പ്രമുഖ വ്യവസായി ഡോക്ടർ എം.പി.ഹസ്സൻ വിമാനം വിളിച്ച് ഖത്തറിലേക്ക് തിരികെ പോകുന്നു. 14 നു രാവിലെ കണ്ണൂർ എയർപോർട്ടിൽ നിന്നും രാവിലെ 11.30 തിനാണ് യാത്ര. പ്രൈവറ്റ് എയർ ജെറ്റ് വിമാനത്തിൽ ആണ് മടക്കയാത്ര. നാല്പത്ത് ലക്ഷം രൂപയാണ് യാത്രാ ചിലവ്. പ്രൈവറ് ജെറ്റുകൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുവാൻ സാധിക്കുമെന്നും അതുവഴി വരുമാനം കൂട്ടാൻ സാധിക്കുമെന്നും തെളിയിക്കുകയാണ് ഇതുവഴി എന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം രംഗത്തേക്കും ആരോഗ്യ രംഗത്തേക്കും പ്രൈവറ്റ് ജെറ്റുകളിൽ ആളുകൾക്ക് ഇങ്ങോട്ടേയ്ക്ക് എത്തുവാൻ സാധിക്കും. ഖത്തറിൽ നിന്നും പ്രൈവറ് ജെറ്റ് വരുത്തിച്ച് കണ്ണൂർ എയർ പോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന ആദ്യത്തെ യാത്രക്കാരനാണ് കണ്ണൂർ എയർ പോർട്ടിന്റെ കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്ടർ കൂടിയായ ഹസൻ കുഞ്ഞി.

അദ്ദേഹത്തിന് തിരികെ പോകുവാൻ 12 സീറ്റുള്ള വിമാനമാണ് ഖത്തറിൽ നിന്നും എത്തുക, അതിൽ തിരികെ പോകുന്നത് അദ്ദേഹവും ഭാര്യയും മാത്രമാണ്. ജെറ്റ് ക്രാഫ്റ്റിന്റേതാണ് വിമാനം. മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മെഡ്‌ടെക് കോർപറേഷൻ ചെയര്മാനാണ് കണ്ണൂർ താണക്കാരനായ ഹസ്സൻ കുഞ്ഞി. ഖത്തർ, യു.എ.ഇ.എന്നിവിടങ്ങളിൽ ശ്രിംഖലകൾ ഉണ്ട്.

44 വർഷമായി ഖത്തറിൽ വിവിധ ബിസിനസ്സ് സംരഭങ്ങൾ നടത്തുകയാണ്‌ ഹസൻ കുഞ്ഞി. മെഡിക്കൽ ടൂറിസത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ദോഹ ചാപ്റ്റർ പ്രസിഡന്റ്, ഖത്തർ ഐഡിയൽ സ്കൂൾ പ്രസിഡന്റ്, കണ്ണൂർ ജെയിംസ് ഇന്റർനാഷണൽ സ്കൂൾ ചെയര്മാന് എന്നീ സ്ഥാനങ്ങളും ഹസൻ കുഞ്ഞി നിർവഹിക്കുന്നു.