മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കസബ എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് മലയാളികൾക്കിടയിൽ പ്രേക്ഷകപ്രീതി നേടിയ താരമാണ് നേഹ സക്സേന. സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് നേരിടേണ്ടി വന്ന നിരവധി താരങ്ങളാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ തുറന്നു പറയുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ പ്രമുഖ നടിമാർ വരെ ഇത് നേരിട്ടിട്ടുണ്ട്. താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് നേഹയും ഇപ്പോൾ തുറന്നു പറയുകയാണ്.
താരത്തിന്റെ വാക്കുകൾ:
‘ഞാന്‍ ഫാഷന്‍ ഷോകള്‍ ചെയ്യാന്‍ തുടങ്ങിയ സമയം. സിനിമയ്ക്ക് വേണ്ടി ഓഡീഷനുകളിലും പങ്കെടുത്തു.
ആ സമയത്ത് കാസ്റ്റിങ്ങ് കൗച്ച് എന്താണെന്ന് എനിക്ക് അറിയില്ല. അങ്ങനെ ഒരു വാക്കു പോലും കേട്ടിട്ടില്ല.
ഓഡീഷനുകള്‍ക്ക് പോകുമ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്.ഓഡീഷനിനു പോയി അടുത്ത ദിവസം.സംവിധായകരില്‍ നിന്നോ, നിര്‍മ്മാതാക്കളില്‍ നിന്നോ, കോര്‍ഡിനേറ്റര്‍മാരില്‍ നിന്നോ മോശമായ ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങും.
‘നേഹ, നാളെ ഒരു ഇറക്കം കുറഞ്ഞ ഡ്രസ്സ് ധരിച്ച് വരാന്‍ കഴിയുമോ?’ എന്ന് ആയിരിക്കും ചോദ്യം. ‘എന്തിനാണ് ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇട്ട് വരുന്നത്?’ എന്ന് ചോദിച്ചാല്‍, ‘സിനിമയില്‍ ഗ്ലാമര്‍ റോളാണ്. മേഡം ഓഡീഷന് വന്നത് സല്‍വാര്‍ കമീസ് ഇട്ടല്ലേ?’ എന്ന് ആയിരിക്കും മറുപടി. ‘വെസ്റ്റേണ്‍ കോസ്റ്റ്യൂംസ് സ്ക്രീനില്‍ കാണാന്‍ നല്ല ഭംഗിയാണ്. പക്ഷെ, നേരില്‍ കാണാന്‍ അങ്ങനെയല്ല’ എന്ന് ഞാന്‍ അവരോട് പറഞ്ഞു.’