15 കോടി മുടക്കാൻ നിർമ്മാതാവ് ഉണ്ടെങ്കിൽ,ബാബു ആന്റണി നായകനായ വാരിയാംകുന്നൻ വരും ഒമർ ലുലു

കഴിഞ്ഞ ദിവസമാണ് വാരിയംകുന്നൻ ആഷിഖ് അബുവും പൃഥ്വിരാജും ഉപേക്ഷിച്ചു എന്ന്‌ വാർത്തകൾ വന്നത്.സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ വിമര്ശങ്ങളാണ് ഉയരുന്നത്.ഇരുവരെയും പരിഹസിച്ച് രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തെത്തി.

15 കോടി മുടക്കാൻ നിർമ്മാതാവ് ഉണ്ടെങ്കിൽ താൻ ഈ ചിത്രം ബാബു ആന്റണി വെച്ചു ചെയ്യാം എന്ന് പറഞ്ഞു ഒമർ ലുലു രംഗത്തെത്തി
ഒമർ ലുലുന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രീബിസിനസ്സ് നോക്കാതെ Babu Antony ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും🔥.

വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിനുശേഷം നടന്‍ പൃഥ്വിരാജിന് ഒട്ടേറെ വിമർശങ്ങൾ നേരിടേണ്ടി വന്നിരുന്നു. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.