ഇജ്ജാതി അടി..! ആരെങ്കിലും ചോദിച്ചാൽ നിന്നെ അടിച്ചേണ്ടെന്ന് പറയാലോ..! ഒമറിക്ക ഒരു കില്ലാഡി തന്നെ..! വീഡിയോ

ഹാപ്പി വെഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പൾസറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമർ ലുലു തന്റെ പുതിയ ചിത്രമായ പവർ സ്റ്റാറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ് ഇപ്പോൾ. ബാബു ആന്റണിയുടെ മാസ്സ് തിരിച്ചുവരവാണ് ചിത്രത്തിലൂടെ അദ്ദേഹം വഴിവെക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒമർ ലുലു രസകരമായ ഫോട്ടോസും വീഡിയോസും ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്ക് വെച്ച ഒരു വീഡിയോയും അതിന്റെ കമന്റുകളും ശ്രദ്ധേയമാവുകയാണ്. ഹസിൻ ഹസി, അയാഷ എന്നിവർക്കൊപ്പമുള്ള വീഡിയോയാണ് ഒമർ ലുലു പങ്ക് വെച്ചിരിക്കുന്നത്.

രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്, ഇക്ക ഒരു കില്ലാഡി തന്നെ, അടുത്ത പടത്തിൽ കോമഡിയായി എഴുത് ഇക്കാ.. തീയറ്റർ പൂരപ്പറമ്പാകും, ഇനി എല്ലാരോടും ഞാൻ ഒമറിക്കയുടെ അടി കണ്ടൂന്നു പറയാലോ എന്നൊക്കെയാണ് കമന്റുകൾ

ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങി ഹോളിവുഡ് നടന്മാരെ വരെ അണിയിച്ചൊരുക്കിയാണ് ഒമർ ലുലു പവർ സ്റ്റാർ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത് ‍ഡെന്നീസ് ജോസഫാണ് തിരക്കഥ. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് നിർമാണം. കോവിഡ് കാരണം സിനിമയുടെ ഷൂട്ടിങ് നീട്ടി വച്ചിരിക്കുകയാണ്.