വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കുടുംബ സുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി ഒളിച്ചോടി

തിരുവല്ല: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്തിനൊപ്പം വധുവിന്‍റെ സഹോദരിയായ 19കാരി ഒളിച്ചോടി.വിവാഹത്തിന് പങ്കെടുക്കാൻ ഒരാഴ്ച്ച മുന്നേ എത്തിയ കുടുംബ സുഹൃത്തിനൊപ്പമാണ് ഒളിച്ചോടിയത്.മകളെ കാന്മാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി.

 

യുവതിയെയും മാതാവിനെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ല നഗരത്തിൽ കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി മറ്റൊരു ആവശ്യം ഉണ്ടെന്ന് പറഞ്ഞു പോയി . കുരിശു കവലയിലെ ജൂവലറിയിൽ കയറിയ മാതാവിനോട് സമീപത്തെ കഫെയിൽ പോയി വരാമെന്നറിയിച്ച് യുവതിയും പോയി.ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്ന് മാതാവ് മകളെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫായ നിലയിലായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് ഒളിച്ചോട്ടമാണെന്ന് മനസിലായത് തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.