ഇന്ത്യയിൽ ആദ്യമായി നിരത്തിലിറക്കിയ കാറിൽ നാട്ടുകാരെ കാണിച്ച് ഷോ നടത്തി; ഷോ കഴിഞ്ഞപ്പോഴേക്കും കാറ് സ്റ്റേഷനിൽ

ഇന്ത്യയിൽ ആദ്യമായി ഡെലിവറി നടത്തിയ GLE സീരീസിലുള്ള കാർ വിവാദ വ്യവസായി റോയി കുര്യൻ സ്വന്തമാക്കി, എന്നാൽ കാർ വാങ്ങിച്ച പൊങ്ങച്ചത്തിൽ നാട്ടുകാരെ കാണിക്കാൻ അതിനു മുകളിൽ കയറി ഇരുന്ന് റോഡ് ഷോ നടത്തി, ശേഷം കാറിപ്പോൾ കോതമംഗലം സ്റ്റേഷനിൽ കിടിപ്പിലായി. രജിസ്‌ട്രേഷൻ പോലും കഴിയും മുൻപാണ് ഈ ആഡംബര കാറിന് ഈ അവസ്ഥ വന്നത്. ആഡംബര വാഹന കമ്പനിക്കാരനായ റോയി കുര്യൻ ബെൻസ് GLE സീരിസിൽ ഉള്ള എസയുവി വാങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളു.ഈ വാഹനം ഇന്ത്യയിൽ ആദ്യമായി നിറത്തിൽ ഓടിച്ച ഉടമ കൂടിയാണ് ഇയാൾ.

അത് നാട്ടുകാരെ കാണിക്കാൻ വേണ്ടി ആയിരുന്നു റോഡ് ഷോ നടത്തിയത്, ആറു ടോറസ് ലോറികളുടെ അകമ്പടിയോടു കൂടി കോതമംഗലം നഗരത്തിൽ കൂടി രാജകീയ യാത്ര ആണ് കുരിയൻ നടത്തിയത്. ഇപ്പോൾ വാഹനത്തിന്റെ അവസ്ഥ ദയനീയമാണ്, നമ്പർ പോലും ലഭിക്കാത്ത ബെൻസ് പോലീസ് സ്റ്റേറ്റിനിലെ മറ്റു പിടിച്ച വാഹങ്ങൾക്കിടയിൽ കിടക്കുകയാണ്. തന്റെ പുതിയ വാഹനങ്ങൾ രെജിസ്റ്റർ ചെയ്യുവാൻ പോയപ്പോൾ തന്നെ നാട്ടുകാരും പോലീസുകാരും തെറ്റിദ്ധരിച്ചതാണ് എന്ന് റോയി പറയുന്നു, എന്തായാലൂം ഇത് തിരക്കിട്ടു ഇറക്കേണ്ട ആവിശ്യം തനിക്ക് ഇല്ല എന്നും റോയി വ്യക്തമാക്കുന്നു. തന്റെ ആഡംബരം നാട്ടുകാരെ ഒന്ന് കാണിക്കാനുള്ള റോയിയുടെ ശ്രമം പാളിപോയിരിക്കുകയാണ്, എന്നാലും ഇനിയും റോയി ശ്രമങ്ങൾ തുടരും എന്നാണ് നാട്ടുകാർ പറയുന്നത്.