ചാനൽ ചർച്ചകളിൽ വരുന്ന ഇടതർക്ക് ഇടയ്ക്കിടെ വരുന്ന വാട്സാപ്പ് സന്ദേശങ്ങൾ അയയ്ക്കുന്ന സേട്ടൻ ആണെന്ന് തോന്നുന്നു പ്രസംഗം എഴുതിയത്;പിണറായിയെ പരിഹസിച്ച് നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ

ശ്രീജിത്പണിക്കർ കുറിച്ച പോസ്റ്റ് :

സ്വർണക്കടത്തിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

“അയോധ്യയിലെ രാമക്ഷേത്രം ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നു കൊടുത്തു. എൽ കെ അദ്വാനി രഥയാത്ര നടത്തിയപ്പോൾ ബിഹാറിൽ വെച്ച് ലാലുപ്രസാദ് യാദവ് തടഞ്ഞു. വി പി സിങ് പ്രധാനമന്ത്രിയായി. ദേവഗൗഡ സർക്കാരിനെ കോൺഗ്രസ് മറിച്ചിട്ടു. ഞങ്ങൾ നവോത്ഥാന മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടു. ബിജെപി ഇന്ത്യയിൽ അധികാരത്തിൽ വന്നു. സച്ചിൻ ടെണ്ടുൽക്കർ സെഞ്ച്വറി അടിച്ചു. മോഹൻലാലിന് ഭരത്‌ അവാർഡ് കിട്ടി. ഇന്ത്യയുടെ ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്‌കോ തിരഞ്ഞെടുത്തു. ഫ്രൂട്ടിയിൽ രക്തം വീണു. കുർകുറെയിൽ പ്ലാസ്റ്റിക് കണ്ടെത്തി. ജയസൂര്യയുടെ ബാറ്റിൽ സ്പ്രിങ് ഉണ്ട്. അതുകൊണ്ട് ഈ സ്വർണക്കടത്ത് ആരോപണം അസത്യമാണ്. മാമനോട് ഒന്നും തോന്നല്ലേ മക്കളേ.”

ചാനൽ ചർച്ചകളിൽ വരുന്ന ഇടതർക്ക് ഇടയ്ക്കിടെ വരുന്ന വാട്സാപ്പ് സന്ദേശങ്ങൾ അയയ്ക്കുന്ന സേട്ടൻ ആണെന്ന് തോന്നുന്നു പ്രസംഗം എഴുതിയത്.