ലങ്കൻ താരം കുശാൽ മെൻഡിസ് ഓടിച്ച വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു; താരം അറസ്റ്റിൽ

Sri Lankan cricketer Kusal Mendis is arrested following fatal car crash

ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസ് ഓടിച്ച വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരൻ കൊല്ലപ്പെട്ട കേസിൽ താരത്തിനെ പോലീസ് അറസ്റ്റ് ചെയ്‌തു. 64 വയസുളള വ്യക്തിയാണ് കൊല്ലപ്പെട്ടത്. സൗത്ത് കൊളംബോയിൽ പനദുരയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്. മെൻഡിസിന്റെ SUVയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പോലീസ് വക്താവായ SSP ജാലിയ സേനരത്നേയാണ് മെൻഡിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചത്. ഡോക്ടറുടെ പരിശോധന പൂർത്തിയാക്കിയ മെൻഡിസിനെ 48 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 25 വയസ്സുള്ള മെൻഡിസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. ശ്രീലങ്കക്ക് വേണ്ടി 44 ടെസ്റ്റുകളും 76 ഏകദിനങ്ങളും 26 ടിട്വൻറിയും താരം കളിച്ചിട്ടുണ്ട്.