തടിച്ചി എന്ന് വിളിച്ച് പരിഹസിച്ചവർക്ക് തീര്‍ത്ഥ നൽകിയ കിടിലൻ മറുപടി …!!

അമിത വണ്ണം മൂലം കഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്, നമ്മുടെ മാറി കൊണ്ടിരിക്കുന്ന ജീവിത ശൈലിയും അമിതാഹാരവുമാണ് ഇങ്ങനെ തടി കൂടാനുള്ള പ്രധാന കാരണം. ഈ അമിത വണ്ണം കാരണം പലപ്പോഴും നമ്മൾ അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അത് വഴി നമ്മുടെ ആത്മവിശ്വാസവും നഷ്ട്ടപ്പെട്ടു പോകാറുണ്ട്. ചിലർക്ക് പാരമ്പര്യമായിട്ടാണ് ഈ വണ്ണം കിട്ടുനനത്. അത് കുറക്കാൻ വേണ്ടി പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ അത്തരം പരിഹാസങ്ങളെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ആത്മവിശ്വാസം മുറുകെ പിടിച്ചു ഉയര്‍ന്നു വന്ന തീര്‍ത്ഥ എന്ന പെണ്‍കുട്ടിയുടെ അതിമനോഹരമായ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.

തീര്‍ത്ഥ തലശ്ശേരിക്കാരിയായ പെണ്‍കുട്ടിയാണ്. ഒരുപാട് കാലമായി മോഡലിംഗ് എന്ന ഒരൊറ്റ ആഗ്രഹം മാത്രം കുറേ കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്നു. എന്നാല്‍ അമിത വണ്ണം കാരണം എപ്പോഴും സ്ഥാനം പിറകിലായിരുന്നു. അതിനെല്ലാം പുറമേ ആളുകളുടെ “തടിച്ചി” എന്നുള്ള പരിഹാസ വാക്കുകള്‍ വേറെയും. “ഭൂതം” എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ തീര്‍ത്ഥ തന്‍റെ ഫോട്ടോകള്‍ മിക്കപ്പോഴും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അതിനു വരുന്ന കമന്‍ടുകള്‍ പലതും “തടിച്ചി” എന്ന് പരിഹസിച്ചു വിളിക്കുന്ന പല ഫേക്ക് ഐഡികള്‍ ആയിരിക്കും. എങ്കിലും തീര്‍ത്ഥ എന്ന പെണ്‍കുട്ടി തന്‍റെ മോഡലിംഗ് എന്ന സ്വപ്നം കൈവിട്ടില്ല. നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരുന്നു.

തീര്‍ത്ഥ ചില ചാനലുകളിൽ ചെറിയ പ്രാഗ്രാമുകൾ ചെയ്തു, ഷോർട് ഫിലിമുകളിൽ അഭിനയിച്ചു. എന്നാൽ അതിനിടക്ക് തീര്‍ത്ഥക്ക് ഒരു മോശം അനുഭവം ഉണ്ടായി. ഒരു പരസ്യ ഷൂട്ടിങ്ങിനായി  പോയപ്പോള്‍ വണ്ണം കൂടിയതിന്‍റെ പേരില്‍ നായികയുടെ ഏറ്റവും പിറകിലായി കൊണ്ടു പോയി നിര്‍ത്തി. അങ്ങനെ പരസ്യം പുറത്തിറങ്ങിയപ്പോള്‍ താനുണ്ടായിരുന്നില്ല എന്ന് തീര്‍ത്ഥ സങ്കടത്തോടെ ഓര്‍ത്തെടുക്കുന്നു. എങ്കിലും തീർഥ തളർന്നു പോകാതെ തന്റെ സ്വപ്ങ്ങൾക്ക് വേണ്ടി പരിശ്രമിച്ചു. തന്‍റെ ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും ഒപ്പം കൂടെ നിന്ന് ശക്തി പകരാന്‍ കൂട്ടുകാരും അതിലേറെ വീട്ടുകാരും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പരിഹാസങ്ങള്‍ ഒക്കെയും തനിക്കു ജയിച്ചു കാണിക്കാനുള്ള ഒരു പ്രോജോദനം  ആയിരുന്നുവെന്നും തീര്‍ത്ഥ പറയുന്നു.

ഇത്തരം പരിഹാസങ്ങൾ നേരിട്ടത് കൊണ്ട് തന്നെ തീര്‍ത്ഥ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിട്ടു, നിമിഷ നേരം കൊണ്ട് അത് വൈറലായി. പിന്നീട് നിരവധി ആളുകൾ അഭിനന്ദനങ്ങൾ അറിയിക്കാൻ വിളിച്ചു, അങ്ങനെ തന്റെ മനോധൈര്യം കൈവിടാതെ തന്നെ കളിയാക്കിയവരുടെ മുന്നിൽ ഈ പെൺകുട്ടി വിജയിച്ചു.