തൃശൂർ നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കാൻ വഴികാട്ടിയായി ഗൂഗിൾ മാപ്പ്

ത്രിശൂർ നഗരത്തിലെ വേലക്കെട്ട് ഒഴിവാക്കാൻ വഴികാട്ടി ഗൂഗിൾ മാപ്പ്. നഗരത്തിലെ കനലുകളുടെ തടസ്സം കണ്ടെത്താൻ വേണ്ടി 32 റസിഡന്റ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ യുണൈറ്റഡ് ആക്ഷൻ കൌൺസിൽ ഭാരവാഹികൾ ആണ് ഗൂഗിൾ എർത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരച്ചിൽ നടത്തുന്നത്. നഗരത്തിലെ കനാലിൽ കൂടിയുള്ള ഒഴുക്കിൽ തടസമുണ്ടായതാണ് പ്രധാനമായും വെള്ളക്കെട്ടിന് കാരണം. പുഴയ്ക്കൽ പാടത്തിനു സമീപമുള്ള തോട് പൂർണമായും മണ്ണിട്ട് മൂടിയത് കണ്ടു പിടിച്ചത് ഗൂഗിൾ എർത്തിന്റെ സാഹത്തോടെ ആയിരുന്നു.

ഇവിടെ പാലം നിർമ്മിക്കുവാൻ വേണ്ടി തോടിനു കുറുകെ നിർമ്മിച്ച താൽക്കാലിക റോഡ് പൊളിച്ച് കളയഞ്ഞതാണ് കാരണം. ഇവിടെ പുല്ല് വളർന്നതിനാൽ തോട് അടഞ്ഞതും കണ്ടെത്താൻ സാധിച്ചില്ല. ചെയര്മാന് ഡോക്ടർ സിജോ ജോസ് വൈസ് ചെയർമാൻ എസ് അജയ് എന്നിവരാണ് ഫോറത്തിന് വേണ്ടി തിരച്ചിൽ നടത്തിയത്. ഇവിട ഉണ്ടായിരുന്ന പുല്ലും ചേറും നീക്കം ചെയ്തതായി ഇവർ പറഞ്ഞു.

ചെമ്പുക്കാവ് മുതൽ ചേറ്റുപുഴ വരെയുള്ള 32 റസിഡന്റ്‌സ് അസോസിയേഷൻ പ്രളയ പ്രധിരോധ നടപടികളിൽ സജീവമാണ്.  ജില്ലാ ഭരണകൂടവും പൊതുമാമത്ത് വകുപ്പും ഇവരും ചേർന്ന് നഗരത്തിലെ വെള്ളക്കെട്ട് നീക്കാൻ ഉള്ള  എല്ലാ ഏർപ്പാടുകളും ഇവർ ചെയ്ത കഴിഞ്ഞു. തൃശൂർ-ഷൊർണ്ണൂർ റെയിൽവേ ലൈൻ മുതൽ പുഴകൾ ഞുന്ച്റേൻ വരെ നാലു കിലോമീറ്ററോളം നീളത്തിൽ തോട്ടിൽ മൂന്നടി ഉയരെ വരെ എക്കൽ മണ്ണ് നിറഞ്ഞിട്ടുണ്ട്. ഫണ്ടിന്റെ കുറവ് മൂല നാമ മാത്രമാണ് നീക്കം ചെയ്തത്, ഇതുകൊണ്ട് കാര്യമായ മാറ്റം ഒന്നുമില്ല എന്നും ജനം വ്യക്തമാക്കുന്നു. പുഴക്കൽ എസ്റ്റേറ്റിന് സമീപമുള്ള തോട് പൂർണമായും അടഞ്ഞ് കിടക്കുകയാണ്. ഇവിടെ കളക്ടർ സന്ദർശിക്കുകയും തോട് വൃത്തിയാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.