‘ചിക്കൻകറി’ ഉണ്ടാക്കിയ സുന്ദരി വിൻസി അലോഷ്യസിന്റെ കിടിലൻ ഫോട്ടോഷൂട്ട്;ചിത്രങ്ങൾ കാണാം

ഒരു ചിക്കൻ കറി ഉണ്ടാക്കി മലയാളി പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറിയ സുന്ദരിയാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിലെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു വിൻസിയുടെ രസകരമായ ചിക്കൻ കറി ഉണ്ടാക്കുന്ന അവതരണം തരംഗമായത്. സൗബിൻ സാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതി എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിൽ അരങ്ങേറാനും ഈ സുന്ദരിക്ക് ഭാഗ്യം ലഭിച്ചു .നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുകയാണ്. ബ്ലർ വെടിങ്‌സ് ആണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ കാണാം

താരം നേരത്തെ തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരുന്നു. യുവതാരം ഷെയ്ൻ നിഗം ആണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരമാണ് മനസ്സ് തുറക്കുകയാണ് താരം.ഷെയ്നിന്റെ വൈബ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും വിൻസി പറയുന്നു.ഈ അടുത്ത് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് ഷെയ്ൻ നിഗം.